ബുള്ളി ബായ്, സുള്ളി ഡീല്‍സ് മൊബൈല്‍ ആപ്ലിക്കേഷന്റെ സൂത്രധാരന്മാര്‍ക്ക് ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. കേസിലെ പ്രതികളായ നീരജ് ബിഷ്‌ണോയിക്കും ഓംകാരേശ്വര്‍ ഠാക്കുറിനുമാണ് ജാമ്യം ലഭിച്ചത്.മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു എന്നതാണ് കേസ്. മുസ്‌ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചു എന്നതാണ് കേസ്.മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.പ്രതികള്‍ ആദ്യമായാണ് ഇത്തരം ഒരു കുറ്റകൃത്യം നടത്തിയതെന്നും ഇവരെ ഇനിയും തടവിലിടുന്നത് നല്ലതാകില്ലെന്നും കോടതി നിരീക്ഷിച്ചു. തെളിവുകള്‍ നശിപ്പിക്കരുതെന്നും പരാതിക്കാരെ ഭീഷണിപ്പെടുത്തരുതെന്നും പ്രതികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ക
മുസ്ലീം സ്ത്രീകള്‍ വില്‍പ്പനയ്ക്ക് എന്ന പേരില്‍ വിവാദമായ സുള്ളി ഡീല്‍സ് ആപ്പുമായി ബന്ധപ്പെട്ടവരെ ജനുവരി മാസത്തിലാണ് അറസ്റ്റ് ചെയ്തിരുന്നത്. ട്വിറ്ററില്‍ ഗ്രൂപ്പുണ്ടാക്കി മുസ്ലീം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്താനും പ്രതികള്‍ ശ്രമം നടത്തിയിരുന്നു.
പ്രതികൾ അവരുടെ ഫോൺ കോൺടാക്ട് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകണം, ഫോൺ സ്വിച്ച് ഓഫ് ചെയ്യാൻ പാടില്ല, താമസിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. പ്രതികൾക്ക് രാജ്യം വിട്ട് പോകാൻ പറ്റില്ല. ജാമ്യത്തിലിറങ്ങി കുറ്റം ആവർത്തിക്കരുതെന്നും ഓരോ ദിവസവും പ്രതികൾ കോടതിയിൽ ഹാജരാകണം.