ചിന്നക്കനാൽ∙ ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം നിർണായകഘട്ടത്തിലേക്ക്. അഞ്ചു മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ കാലുകൾ വടംകൊണ്ട് കെട്ടാൻ ശ്രമം തുടരുന്നു.

ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായാണ് കാലുകൾ കെട്ടുന്നത്. കാലുകൾ കെട്ടിയെങ്കിലും അരിക്കൊമ്പൻ ഊരിമാറ്റി. വീണ്ടും വടം കെട്ടാൻ ദൗത്യസംഘം ശ്രമം തുടരുന്നു. ലോറിയിൽ കയറ്റുന്നതിനു മുന്നോടിയായി ആനയുടെ കണ്ണുകളും കറുത്ത തുണികൊണ്ടു കെട്ടും.

4 കുങ്കിയാനകളും അരിക്കൊമ്പനു സമീപം അണിനിരന്നിട്ടുണ്ട്. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കുങ്കിയാനകള്‍ അടുത്തേക്ക് എത്തുമ്പോള്‍ അരിക്കൊമ്പന്‍ നടന്നു നീങ്ങുന്ന സ്ഥിതിയാണുള്ളത്. നാല് കുങ്കിയാനകളുടെയും സഹായത്തോടെ ലോറിയില്‍ കയറ്റി കയറ്റി പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *