ഇടുക്കിയെ വിറപ്പിച്ച അരികൊമ്പനെ പൂട്ടി ദൗത്യ സംഘം. ഇന്ന് പുലർച്ചെ തുടങ്ങിയ ദൗത്യം വൈകുന്നേരം അഞ്ചു മണിയോടെ അവസാനിച്ചു. അവസാന നിമിഷം വരെ ചെറുത്ത് നിന്ന കൊമ്പനെ തീവ്ര ശ്രമങ്ങൾക്കൊടുവിലാണ് വാഹനത്തിൽ കയറ്റിയത്
വണ്ടിയിൽ കയറാൻ വിസമ്മതിച്ച അരികൊമ്പനെ ആറാമത്തെ ഡോസ് മയക്ക് വെടി വെച്ച് കുങ്കി ആനകൾ തള്ളിയാണ് വണ്ടിയിൽ കയറ്റിയത്. അവസാന നിമിഷം വരെ ചെറുത്ത് നിന്നാണ് കൊമ്പനെ ദൗത്യ സംഘം പൂട്ടിയത്. കുങ്കി ആനകൾ വാഹനത്തിൽകയറ്റാൻ ശ്രമിച്ചപ്പോൾ അരിക്കൊമ്പൻ കുതറി മാറാൻ ശ്രമിക്കുകയായിരുന്നു.
പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജി പി എസ് കോളർ ധരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
കൊമ്പനെ എവിടെയാണ് മാറ്റി പാർപ്പിക്കുന്നത് എന്ന വിവരം പുറത്തു വിട്ടിട്ടില്ല.
