കാക്കാലന്‍ കുറവന്‍ മഹാസഭ സംസ്ഥാന കമ്മിറ്റി രൂപീകരണത്തിന്റെ ഭാഗമായി കുന്ദമംഗലം സാംസ്‌കാരിക നിലയത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന കോര്‍ഡിനേറ്റര്‍ ഷിബു ആര്‍പ്പില്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ ,ജനറല്‍കണ്‍വീനര്‍ കെ എസ് സുഭാഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംഘടനയുമായി ബന്ധപ്പെട്ട് വിവിധ സമരങ്ങളില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ സുനില്‍ ചെങ്ങണ്ടയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.

തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ രണ്ടായിരത്തി ഇരുപത്തി രണ്ട് മുതല്‍ രണ്ടായിരത്തി ഇരുപത്തഞ്ച് വരെയുള്ള സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. കെ കെ എം എസ് സംസ്ഥാന പ്രസിഡണ്ടായി സുനില്‍ പെരിങ്ങലയേയും, ജനറല്‍ സെക്രട്ടറിയായി അഡ്വ ഷൈജു കുന്ദമംഗലത്തേയും, ട്രഷററായി ഗീത രാജുവിനെയും തെരഞ്ഞെടുത്തു. വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ ചെങ്ങണ്ട, സുധ പുരുഷോത്തമന്‍ ,സതീശന്‍ ഉള്ളിയേരി, മഹേഷ് നെന്മാറ തുടങ്ങിയവരും കുന്ദമംഗലം പ്രസ്‌ക്ലബ് പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *