നടി നസ്രിയ നസിം മലയാളത്തിലേക്ക്. ബേസില്‍ ജോസഫ് നായകനായി എത്തുന്ന സൂക്ഷ്മദര്‍ശിനിയിലൂടെയാണ് താരം നായികയായി എത്തുന്നത്. എം സി ജിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ അത്ര സജീവമല്ല താരം. തെലുങ്ക് സിനിമയായ അണ്ടേ സുന്ദരാനികിയിലാണ് താരം അവസാനമായി അഭിനയിച്ചത്. 2020ല്‍ റിലീസായ ട്രാന്‍സിലാണ് താരം ഇതിന് മുന്‍പ് മലയാളത്തില്‍ നായികയായി എത്തിയത്. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. നിര്‍മാണത്തില്‍ സജീവമാണ് നസ്രിയ.
2018ല്‍ നോണ്‍സെന്‍സ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തിയ ജിതിന്റെ രണ്ടാമത്തെ സിനിമയാണിത്. സമീര്‍ താഹീര്‍, ഷൈജു ഖാലിദ്, എ.വി അനൂപ് എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.ഛായാഗ്രഹണം ശരണ്‍ വേലായുധന്‍, സംഗീതം ക്രിസ്റ്റോ സേവ്യര്‍, എഡിറ്റിങ് ചമന്‍ ചാക്കോ.