റഫ: ഗസ്സയില്‍ അധിനിവേശം നടത്തിയ തങ്ങളുടെ സംഘത്തിലെ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി ‘ഇസ്രായേല്‍ പ്രതിരോധ സൈന്യം’ (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. സ്റ്റാഫ് സര്‍ജന്റുമാരായ അമിര്‍ ഗലിലോവ് (20), ഉറി ബാര്‍ ഒര്‍ (21), ഇദോ അപ്പെല്‍ (21) എന്നിവരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച റഫയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഫയില്‍ അധിനിവേശം നടത്തുന്ന നഹല്‍ ബ്രിഗേഡിലെ 50-ാം ബറ്റാലിയന്‍ അംഗങ്ങളാണ് കൊല്ലപ്പെട്ട മൂന്ന് സൈനികരും. വ്യത്യസ്ത സംഭവങ്ങളിലായി നാല് ഇസ്രായേല്‍ സൈനികര്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ട്.