വണ്ടൂര്‍: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ ആല്‍മരം പൊട്ടിവീണ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാര്‍ഥി മരിച്ചു. മമ്പാട് തെക്കുംപാടത്ത് അതുല്‍ദേവ് (17) ആണ് മരിച്ചത്. പരിക്കേറ്റ് അബോധാവസ്ഥയിലായ അതുല്‍ദേവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചത്.
സംസ്ഥാന പാതയിലെ പോരൂര്‍ പുളിയക്കോട് അങ്ങാടിക്ക് സമീപം ചൊവ്വാഴ്ച വൈകുന്നേരം 4.45ഓടെയായിരുന്നു അപകടം. വഴിക്കടവ് തൃശൂര്‍ റൂട്ടിലോടുന്ന ഡ്രൈവ് വണ്‍ ബസിനു മുകളിലേക്കാണ് ആല്‍മരം പൊട്ടിവീണത്. മൂര്‍ക്കനാട് ഐ.ടി.ഐ വിദ്യാര്‍ഥിയാണ് മരിച്ച അതുല്‍ദേവ്.