ന്യൂ ഡൽഹി:: കെ -ടെറ്റ് പുനഃപരിശോധന ഹർജികൾ തള്ളി സുപ്രീം കോടതി. കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളാണ് തള്ളിയത്. പരീക്ഷ പാസാകാനുള്ള സമയപരിധി 3 വർഷമായി ഉയർത്തി. കേരള സർക്കാരും വിവിധ സംഘടനകളുടെയും ഉൾപ്പെടെ 45 ഹർജികളാണ് സുപ്രീം കോടതി കേട്ടത്.

സംസ്ഥാനത്തെ സ്കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു. അധ്യാപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.

സർക്കാർ ,എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്കും സ്ഥാനക്കയറ്റത്തിനുമുള്ള കെ ടെറ്റ് യോഗ്യത പരീക്ഷ നിർബന്ധമാക്കുന്ന ഉത്തരവാണ് കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയത്. സുപ്രീംകോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് വകുപ്പ് ഉത്തരവ് ഇറക്കിയത് എന്നും അധ്യാപകർക്കിടയിൽ ഉണ്ടായ ആശങ്കകളുടെ പശ്ചാത്തലത്തിൽ ഉത്തരവ് മരവിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *