ദില്ലി വിമാനത്താവളത്തിലെ മേൽക്കുര തകർന്നുണ്ടായ അപകടത്തിന്‍റെ നടുക്കം മാറും മുന്നേ ഗുജറാത്തിലും വിമാനത്താവളത്തിലെ മേൽക്കൂര തകർന്നുവീണ് അപകടം. ഗുജറാത്തിലെ രാജ്കോട്ട് വിമാനത്താവളത്തിലാണ് മേൽക്കൂര തകർന്നുവീണ് അപകടമുണ്ടായത്. മേൽകൂരയുടെ മുകളിൽ കെട്ടിക്കിടന്ന വെള്ളം പുറത്തേക്ക് വിടാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ലെന്നാണ് വിവരം. യാതക്കാരെ പിക്കപ്പ് ചെയ്യുന്ന സ്ഥലത്തെ മേൽക്കൂരയാണ് തകർന്നത്. സംഭവത്തിൽ സിവിൽ എവിയേഷൻ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടു. വിമാനത്താവളത്തിന്‍റെ പരിസരത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *