രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സി പി ഐ എം നടപടി . വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെ സസ്‌പെൻഡ് ചെയ്തു. . ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയതിനാണ് നടപടി

2008 ഏപ്രിൽ ഒന്നിനാണ് വിഷ്ണു കൊല്ലപ്പെട്ടത്. കേസ് നടത്തിപ്പിനും കുടുംബത്തെ സഹായിക്കുന്നതിനുമായി പാർട്ടി ധനശേഖരണം നടത്തിയിരുന്നു. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു രവീന്ദ്രൻ നായർ. 11 ലക്ഷം രൂപയാണ് വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. എന്നാല്‍ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനുമായി എത്ര രൂപ പിരിച്ചു എന്നതിനു രേഖകളില്ല.

ബാക്കി പണം നിയമ സഹായ ഫണ്ട് എന്ന പേരിൽ രവീന്ദ്രന്‍ പ്രസിഡന്റായിരുന്ന കൈതമുക്ക് ചുമട്ടു തൊഴിലാളി സഹകരണ സംഘത്തിൽ പാർട്ടി അക്കൗണ്ടിലാണ് നിക്ഷേപിച്ചത്. ഇതിൽ നിന്ന് 5 ലക്ഷം രൂപ രവീന്ദ്രൻ നായർ സ്വന്തം അക്കൗണ്ടിലേക്കു വക മാറ്റിയെന്ന് ലോക്കൽ കമ്മിറ്റിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *