2016 ൽ നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടി വെച്ച് കൊന്ന സംഭവത്തിൽ മെഡിക്കൽ കോളജ് മോർച്ചറിക്കു മുൻപിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത ഗ്രോ വാസുവിനെറിമാൻഡ് ചെയ്തു.

ജാമ്യം സ്വീകരിക്കാത്ത ഗ്രോ വാസുവിനെ മെഡിക്കൽ കോളേജ് സി ഐ ബെന്നി ലാലുനിയമ വശങ്ങൾ പറഞ്ഞ് മനസിലാക്കാനും , അഡ്വ ടി പി ജുനൈദ്, അഡ്വ കെ എം തോമസ്, അഡ്വ അഡ്വ പ്രസാദ്, സർക്കാർ അഭിഭാഷകൻ ശറഫുദ്ധീൻ, പൊതു പ്രവർത്തകർ സുഹൃത്തുക്കൾ തുടങ്ങിയവർ അനുനയിപ്പിക്കാനും കോടതിക്ക് പുറത്ത് വെച്ച് ശ്രമിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കാൻ തയ്യാറായില്ല .അതിനിടയിലാണ് പഴയ സമര നായകൻ മോയിൻ ബാപ്പു പ്രിയ സുഹൃത്തിനെ കാണാൻ എത്തി . അദ്ദേഹവും ഗ്രോ വാസുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കാതെ നിന്ന വാസുവിനെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.

രണ്ട് തവണ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ മജിസ്‌ട്രേറ്റ് അബ്ദുൽ സത്താർ ശ്രമിച്ചു. എല്ലാവരും ഫൈൻ അടച്ച് കേസ് ഒത്തുതീർപ്പാക്കിയെന്നും.താങ്കൾക്കും ഫൈൻ അടച്ച് സ്വന്തം ജാമ്യത്തിൽ പുറത്ത് പോകാമെന്നും മജിസ്‌ട്രേറ്റ് പറഞ്ഞങ്കിലും ഗ്രോ വാസു അതിന് കൂട്ടാക്കിയില്ല. ശേഷം 5 :15 ന് വീണ്ടും കോടതി ചേമ്പറിൽ ഇരുന്ന് അദ്ദേഹംമറ്റ് നിർവാഹമില്ലാതെ ഗ്രോ വാസുവിനെ റിമാൻഡ് ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *