കൊല്ലം: ചവറയില്‍ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. നീണ്ടകര സ്വദേശി രതീഷാണ് ചവറ പൊലീസിന്റെ പിടിയിലായത്. കരാട്ടെ പരിശീലനത്തിനു എത്തിയ 13കാരിയെയാണ് ഇയാള്‍ പീഡനത്തിനു ഇരയാക്കിയത്.
കരാട്ടെ ക്ലാസില്‍ ചേര്‍ന്ന പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പം ഉണ്ടാക്കി. പിന്നീട് പീഡനം ആരംഭിച്ചു. ഭീഷണിപ്പെടുത്തി വീട്ടില്‍ വച്ചും ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചു. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
കുട്ടിയുടെ പെരുമാറ്റത്തില്‍ വ്യത്യാസം കണ്ടതോടെ രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം 13കാരി വെളിപ്പെടുത്തിയത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചവറ പൊലീസ് കേസെടുത്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.