പി വി അൻവർ എം എൽ എ യു ടെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ ജനസഞ്ചയം.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ത്രീകൾ ഉൾപ്പെടെ ആയിരങ്ങളാണ് അൻവറിനെ കേൾക്കാനെത്തിയത്.
ചന്തക്കുന്ന് ബസ് സ്റ്റാൻ്റിന് മുൻവശത്തെ സ്വകാര്യ സ്ഥലത്താണ് പൊതുയോഗം സംഘടിപ്പിച്ചത്. വൈകുന്നേരം അഞ്ചരയോടെ തന്നെ പൊതുയോഗ വേദി നിറഞ്ഞ് കവിഞ്ഞു.
മലപ്പുറം, നിലമ്പൂർ ഡിവൈ എസ് പി മാരുടെ നേതൃത്വത്തിൽ 200 ലേറെ പോലീസും സുരക്ഷ ഒരുക്കിയിരുന്നു. നിലമ്പൂർ തഹസിൽദാർ എം പി സിന്ദു ഉൾപ്പെടെയുള്ള റവന്യൂ വിഭാഗവും സ്ഥലത്തുണ്ടായിരുന്നു.
സ്റ്റേറ്റജ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാതെ പിക്കപ്പ് വാഹനത്തിലായിരുന്നു എം എൽ എ യുടെ പ്രസംഗം. വേദി നിറഞ്ഞതോടെ സ്റ്റേജ് പിന്നോട്ട് മാറ്റി വേദി വിപുലീകരിക്കുകയായിരുന്നു.
നേരത്തേ ഉന്നയിച്ച ആരോപണങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ഇന്നു നിലമ്ബൂരില്‍ നടക്കുന്ന പൊതുയോഗത്തില്‍ പുറത്തുവിടും . വൈകിട്ട് 6.30 നാണ് നയവിശദീകരണ യോഗം ചേരുന്നത് . വൻ ജനാവലി
അൻവറിന്റെ ഇന്നത്തെ യോഗത്തില്‍ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത് . ഇനിയുള്ള അൻവറിന്റെ നീക്കവും രാഷ്ട്രീയ നിലപാടും പ്രഖ്യാപിച്ചേക്കും