കേരളം സ്ഫോടകാത്മകമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി വി അൻവർ. പോലീസിലെ 10-25 ശതമാനം പൂര്‍ണമായി ക്രിമിനല്‍ വത്കരിക്കപ്പെട്ടിരിക്കുന്നുവെന്നും എയര്‍പോര്‍ട്ട് വഴി വരുന്ന സ്വര്‍ണം അടിച്ചുമാറ്റുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എന്താണ് കേരളത്തിന്റെ സ്ഥിതി. സ്‌ഫോടനാത്മകമായ അവസ്ഥയില്‍ കേരളം നില്‍ക്കുന്നു. നോക്കിയാല്‍ എന്തൊരു ശാന്തത . എന്തൊരു സമാധാനം. പോലീസിലെ 10-25 ശതമാനം പൂര്‍ണമായി ക്രിമിനല്‍ വത്കരിക്കപ്പെട്ടിരിക്കുന്നു. എയര്‍പോര്‍ട്ട് വഴി വരുന്ന സ്വര്‍ണം പിടിച്ചെടുത്താല്‍ സര്‍ക്കാരിലേക്ക് നിക്ഷേപിക്കേണ്ട, ഈ നാടിന്റെ അസറ്റായി മാറേണ്ട സ്വര്‍ണം വലിയ ഒരു വിഭാഗം അടിച്ചുമാറ്റുന്നു. അതുമായി ബന്ധപ്പെട്ട് നാട്ടില്‍ കൊലകള്‍ നടക്കുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി നടക്കുന്നത് വലിയ തട്ടിപ്പാണെന്നും എങ്ങനെയാണ് പോലീസിന് ഇവരെ പിടിക്കാന്‍ പറ്റുന്നത്. എങ്ങനെയാണ് ഇവര്‍ കസ്റ്റംസില്‍ നിന്ന് രക്ഷപ്പെട്ടുപോരുന്നത്. ‘മുഖ്യമന്ത്രി പറഞ്ഞല്ലോ .. പോലീസ് നടപടി സ്വീകരിക്കുന്നതുകൊണ്ട് കള്ളക്കടത്തുകാര്‍ക്ക് കള്ളക്കടത്തുനടത്തുന്നതിന് ചെറിയ പ്രയാസമുണ്ട്. അന്‍വര്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ഈ പോലീസിനെ മാറ്റിക്കഴിഞ്ഞാല്‍ കള്ളക്കടത്തുനടത്താനുള്ള വലിയ സൗകര്യമുണ്ടാകുമല്ലോ. ആ ലോബിയെ സഹായിക്കാനാണോ ഈ അന്‍വര്‍ വിഷയം ഉന്നയിച്ചതെന്നതിലേക്ക് കൊണ്ടുവന്ന് നിര്‍ത്തിയിരിക്കുകയാണ്’ – അന്‍വര്‍ ആരോപിച്ചു.

ഈ വിഷയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ കണ്ട് ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം ചോദിക്കുകയാണ് തെളിവ് എന്തെങ്കിലുമുണ്ടോ ? ഞാന്‍ പറഞ്ഞു തെളിവൊന്നുമില്ല. ഇപ്പോഴത്തെ കാര്യമല്ല മാസങ്ങള്‍ക്ക് മുമ്പുള്ള കാര്യമാണ്.ശക്തമായ നടപടിയെടുക്കാതെ സാജന്‍ സ്‌കറിയയെ രക്ഷപ്പെടുത്തി വിട്ടപ്പോഴാണ് എന്റെ കണ്ണ് തുറക്കുന്നത്. എഡിജിപിയും ശശിയും കൂടി രക്ഷപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന് ഒരു കാരണമുണ്ടാകുമല്ലോ. നന്മയുള്ള ഓഫീസര്‍ക്കോ ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിക്കോ എടുക്കാവുന്ന നിലപാടല്ല അവരെടുത്തത്. – അന്‍വര്‍ കൂട്ടിച്ചേര്‍ത്തുമതങ്ങളെ വെറുക്കുന്നവന്‍ ആണ് വര്‍ഗീയ വാദിയെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *