മലപ്പുറം: ആഡംബര കാർ വിവാദത്തിൽ കെ.എം. ഷാജിയെ പരസ്യമായി താക്കീത് ചെയ്ത് മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. വിവാദം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ലീഗിൽ നേരത്തെ തന്നെ പെരുമാറ്റ ചട്ടം ഉണ്ടെന്നും തങ്ങൾ പറഞ്ഞു.
മാധ്യമങ്ങളില്‍ വന്ന പ്രചാരണങ്ങള്‍ പാര്‍ട്ടി ശ്രദ്ധിച്ചിട്ടുണ്ടെന്നും ആവശ്യമായിട്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാര്‍ക്ക് ആവശ്യമുള്ള നിര്‍ദേശങ്ങള്‍ എപ്പോഴും പാര്‍ട്ടി കൊടുക്കുന്നുണ്ട്. മുസ്ലിം ലീഗില്‍ നേരത്തെ തന്നെ പെരുമാറ്റ ചട്ടം ഉള്ളതാണ്. പ്രത്യേകമായി ഇപ്പോള്‍ പെരുമാറ്റ ചട്ടമുണ്ടാക്കേണ്ട കാര്യമില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാർട്ടിയുടെ ജനപ്രതിനിധികൾക്കും മന്ത്രിമാർക്കും എപ്പോഴും വേണ്ട നിർദേശങ്ങൾ നൽകാറുണ്ട്.
‘ലീഗ് മുന്‍പും അധികാരത്തില്‍ വന്നിട്ടുണ്ട്. വളരെ സൂക്ഷ്മതയോടെ തന്നെയാണ് ലീഗ് മന്ത്രിമാര്‍ മുന്‍പും കാര്യങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. അത് തന്നെയാണ് ലീഗിന്റെ ശൈലി. ആ നിലക്കാണ് മുസ്ലിം ലീഗ് കാര്യങ്ങള്‍ കാണുന്നത്. ഇതിൽ നേരത്തെ തന്നെ ലീഗിന്റെ ജനപ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആ നിലയില്‍ മുന്നോട്ട് പോകും. വീഴ്ച്ച ഉണ്ടായെന്ന് പാര്‍ട്ടിക്ക് തോന്നിയ സന്ദര്‍ഭങ്ങളില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടുണ്ട്. അവർ അതിന് കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാർട്ടിയുടെ ശൈലി അനുസരിച്ച് തന്നെ ഈ വിഷയത്തിലും മുന്നോട്ട് പോകാൻ കഴിയൂ എന്ന മുന്നറിയിപ്പും തങ്ങൾ നൽകി.
