കമ്പനിയുടെ പേര് മാറ്റി ഫെയ്സ്ബുക്ക്. മെറ്റ എന്ന പുതിയ പേര് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് അറിയിച്ചത്. ഫെയ്സ്ബുക്കിന് കീഴിലുള്ള മറ്റ് സമൂഹമാധ്യമങ്ങളിലെ ദുരുപയോഗം മുതല്‍ നിരവധി വിഷയങ്ങളില്‍ കമ്പനി വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
മെറ്റയുടെ കീഴിലായിരിക്കും ഇനിമുതല്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍. മെറ്റാവേഴ്സ് സൃഷ്ടിക്കുക എന്ന ആശയമാണ് പുതിയ പേരുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കമ്പനിയുടെ ലൈവ് സ്ട്രമിങ്ങ് വെര്‍ച്വല്‍ കോണ്‍ഫറെന്‍സില്‍ സക്കര്‍ബര്‍ഗ് വ്യക്തമാക്കി.സമൂഹമാധ്യമം എന്ന തലത്തിൽ നിന്ന് വെർച്വൽ റിയാലിറ്റി തുടങ്ങിയ പുത്തൻ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ കൂടി ഭാഗമായാണ് കമ്പനിയുടെ പേരു മാറ്റിയത്. ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും സക്കർബർഗ് വെളിപ്പെടുത്തി.