തിരുവമ്പാടിയിൽ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്തു.മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ആത്മഹത്യ ചെയ്തത്. രമണി യെ ഇന്നലെ വൈകുന്നേരം വീടിന്റെ പുറകുവശത്തായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ഭാര്യയുടെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ വേലായുധനെ വൈകീട്ട് മുതൽ കാണാതായിരുന്നു.ഇതോടെ നാട്ടുകാരും ബന്ധുക്കളും അന്വേഷണം തുടങ്ങി. ഇന്ന് രാവിലെയോടെ അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിലാണ് വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *