പെരുവയൽ ഗ്രാമപഞ്ചായത്തിലെ സർവീസ് സ്റ്റേഷൻ കൊളക്കാട്താഴം റോഡ് നവീകരണത്തിന് 16.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. തീരദേശ റോഡ് നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രസ്തുത റോഡിന് തുക അനുവദിച്ചിട്ടുള്ളത്.
മെഡിക്കൽ കോളേജ് മാവൂർ റോഡിലെ വെള്ളിപറമ്പ സർവീസ് സ്റ്റേഷനു സമീപത്തു നിന്ന് ആരംഭിച്ച് ചാലിയാറക്കൽ, ഗോശാലിക്കുന്ന് ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള ഈ പാത നവീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് റോഡിന് തുക അനുവദിച്ചതെന്നും പ്രവൃത്തി ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.