രാജ്യത്ത് സവാള വില കുത്തനെ ഉയരുന്നു.പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് സവാള വിലയിലുണ്ടായത്. ദില്ലിയിൽ ഒരു കിലോ സവാളയ്ക്ക് എഴുപത് മുതൽ നൂറ് വരെയാണ് നിലവിലെ വില.വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ നടപടികൾ തുടങ്ങിയെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം 70 രൂപയ്ക്ക് മുകളിലായിരുന്നു ഒരു കിലോ ഉള്ളിയ്ക്ക് വില. വരും ദിവസങ്ങളില്‍ വില നൂറ് രൂപയിലെത്തുമെന്ന് കച്ചവടക്കാര്‍ തന്നെ പറയുന്നു. ഇത്രയും വില കൊടുത്തു ലഭിക്കുന്നതാവട്ടെ ഗുണനിലവാരം കുറഞ്ഞ സവാളയും. വരുന്ന ഡിസംബര്‍ മാസം വരെ വില കൂടിക്കൊണ്ടിരിക്കുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചന.നവരാത്രി ആഘോഷങ്ങൾക്ക് ശേഷമാണ് ഉത്തരേന്ത്യയിൽ വിപണിയില്‍ സവാള വില കുതിച്ചുയരുന്നത്. ഒരാഴ്ച മുൻപ് ചില്ലറ വില്പനയില് കിലോക്ക് ഇരുപത് മുതൽ മുപ്പത് വരെയായിരുന്നു വില. ഇപ്പോൾ ഇത് നൂറിലേക്ക് കടന്നിരിക്കുന്നു. മൊത്ത കച്ചവടം നടക്കുന്ന ദില്ലി ഗാസിപ്പൂർ മാർക്കറ്റ് 5 കിലോ സവാളയ്ക്ക് 350 രൂപയാണ് ഇപ്പോൾ വില. രണ്ടാഴ്ച്ച മുൻപ് ഇത് 200 രൂപ മാത്രം. വില കൂടിയതോടെ ചെറുകിട കച്ചവടക്കാരും കുടുങ്ങിയ സാഹചര്യമാണ്.നേരത്തെ ഉത്തരേന്ത്യയിൽ തക്കാളിക്ക് വില കൂടിയത് സാധാരണക്കാർക്ക് വലിയ ഇരുട്ടടി ആയിരുന്നു. ഇപ്പോൾ സവാള വില കൂടുന്നതിന്റെ അമർഷം ആളുകൾ മറച്ചു വെക്കുന്നില്ല.കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതും പുതിയ സ്റ്റോക്ക് വിപണിയിൽ എത്താൻ വൈകുന്നതുമാണ് പ്രതിസന്ധിയാകുന്നത്. ബഫർസ്റ്റോക്കിൽ നിന്ന് സവാള വിപണയിലേക്ക് എത്തിക്കാൻ നടപടി തുടങ്ങിയെന്ന് കേന്ദ്രം വിശദീകരിക്കുന്നു. ഒപ്പം പുഴ്ത്തി വെപ്പ് തടയാൻ നടപടി തുടങ്ങിയെന്നും വ്യക്തമാക്കുന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
