കൽപ്പറ്റ: സ്കൂളിൽ നിന്നും പോയ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചെന്ന ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്ത്. വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഹൈദരാബാദിലേക്ക് പോയ വിനോദയാത്രാ സംഘത്തിലാണ് സംഭവം നടന്നിരിക്കുന്നത്. സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസും മദ്യലഹരിയിലായിരുന്നു എന്നാണ് വിദ്യാർത്ഥികൾ വെളിപ്പെടുത്തിയത്.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി പ്രിൻസിപ്പൽ രംഗത്തെത്തിയിട്ടുണ്ട്. പി.ടി.എ പ്രസിഡന്റിനെതിരെ മദ്യപിച്ചെന്ന ആരോപണം ഉയർന്നപ്പോൾ തന്നെ അദ്ദേഹത്തെ ബസിൽ നിന്ന് ഇറക്കിവിട്ടിരുന്നു എന്നാണ് പ്രിൻസിപ്പലിന്റെ വാദം. എന്നാൽ സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചക്കെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *