കിഫ്ബിയിലെ വിജിലൻസ് അന്വേഷണ പ്രഖ്യാപനത്തെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.ഐ.എം നേതാവും മുൻ ധനമന്ത്രിയുമായ ഡോ. ടി. എം. തോമസ് ഐസക്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിജിലൻസും ചേർന്ന് തങ്ങളെ വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും ഇത്തരം ഉമ്മാക്കി കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കിഫ്ബിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്കും യു.ഡി.എഫിനും ഇത് സംബന്ധിച്ച വിഷയങ്ങൾ നിയമസഭയിൽ തുറന്നുചർച്ച ചെയ്യാൻ പോലും ധൈര്യമില്ലെന്നും തോമസ് ഐസക് ആരോപിച്ചു.

കിഫ്ബി വഴി കണ്ണൂർ ജില്ലയിൽ നടപ്പാക്കിയ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ അടിയന്തര വിജിലൻസ് അന്വേഷണം നടത്താൻ കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.

ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് സർക്കാരിന്റെ പ്രധാന വാദം. സുധാ പിള്ള സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തെച്ചൊല്ലി കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിയമസഭയിൽ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടന്നുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *