രാജ്യത്താകെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ ദക്ഷിണാഫ്രിക്കയില്‍ നിന്നും ഡല്‍ഹി വഴി നവംബര്‍ 24 മുംബൈയിലെത്തിയ ഡോംബിവാലി സ്വദേശിക്ക് കൊവിഡ് പോസിറ്റീവ് ആയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. . എന്നാല്‍ യാത്രക്കാരനെ ബാധിച്ചിരിക്കുന്നത് വകഭേദം വന്ന ഒമിക്രോണ്‍ വൈറസ് ആണോ എന്നതില്‍ സ്ഥിരീകരണമില്ല.

കേപ്ടൗണില്‍ നിന്നും ദുബായ് വഴി ഇന്ത്യയിലെത്തിയ യാത്രക്കാരൻ , ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കണക്ഷന്‍ വിമാനത്തില്‍ മുംബൈയില്‍ എത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത് . ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്വയം ഹോം ക്വാറന്റെയിന്‍ ആയിരുന്ന ഇയാളെ നിരീക്ഷണത്തിലേക്ക്മുംമാറ്റിയതായും മുബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

യാത്രക്കാരന്റെ വിവരങ്ങള്‍ വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇയാളുടെ സഹയാത്രികരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കെഡിഎംസി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കാരനെ ബാധിച്ചിരിക്കുന്നത്കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റ് ആണോ എന്നറിയാന്‍ സാമ്പിളുകള്‍ ജിനോം സീക്വന്‍സിങ്ങിനായി അയച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര അഡീഷണല്‍ ചീഫ് സെക്രട്ടറി (ആരോഗ്യം) ഡോ.പ്രദീപ് വ്യാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *