മുക്കം റോഡ് ജങ്ക്ഷനു സമീപത്തുള്ള നഹാർ കോംപ്ലക്സിലെ ഐ വേൾഡ് മൊബൈൽ സ്ഥാപനത്തിൽ നടന്ന മോഷണത്തിൽ പ്രതികൾ പിടിയിൽ. സംഭവത്തിൽ രണ്ട് പേരെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത് പറമ്പിൽ ബസാർ സ്വദേശി അഭിനന്ദ് കൂടാതെ പ്രായപൂർത്തിയാകാത്ത ഒരു ഒരാളുമടക്കം രണ്ട് പേർ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കൃത്യം നടത്തിയത്. അർദ്ധ രാത്രി എത്തിയ മോഷ്ടാകൾ മുൻവശത്തെ പൂട്ട് തകർത്തു പ്രധാന ചില്ല് അടിച്ചു തകർത്ത് അകത്തു കയറുകയും .സർവീസ് ചെയ്ത് വെച്ച ഫോണുകളും, പുതിയ ഫോണുകളും അടക്കം നിരവധി നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. ഈ മൊബൈലുകൾ ഇവർ വില്പന നടത്തുകയും ചെയ്തു തുടർന്ന് ഇ എം ഐ നമ്പർ ട്രാക്ക് ചെയ്താണ് പ്രതികളെ പിടികൂടിയത്. എസ് ഐ രാജൻ സി പി ഒ രാജേഷ് എന്നിവരാണ് കേസിന് നേതൃത്വം നൽകിയത്

Leave a Reply

Your email address will not be published. Required fields are marked *