white megaphone on colored background

എക്സൈസ് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും

ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ 307/2023, 308/2023) തസ്തികളുടെ
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും
ഡിസംബർ അഞ്ചിന് നടക്കും. വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 226/2023, 228/2023) (എൻസിഎ എസ്സി & എസ്ടി) തസ്തികളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പുരുഷ ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബർ 10നും വനം-വന്യജീവി വകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 226/2023, 228/2023) (എൻസിഎ എസ്സി & എസ്ടി) ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട വനിത ഉദ്യോഗാർത്ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബർ
11നും നടക്കും. മലപ്പുറം ജില്ലയിലെ എംഎസ്പി പരേഡ് ഗ്രൗണ്ടിൽ വെച്ചാണ്
ശരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പി എസ് സി അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ ഏതെങ്കിലും ഒന്നിന്റെ അസ്സൽ എന്നിവയുമായി അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചപ്രകാരം അതാത് ദിവസങ്ങളിൽ രാവിലെ 5.30 ന് ടെസ്റ്റ് കേന്ദ്രത്തിൽ എത്തിച്ചേരണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിൽ ആരോഗ്യവകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് 2 തസ്തികയുടെ (279/2018) 2021
ഓഗസ്റ്റ് 12 ന്
283/2021/DOD നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ മൂന്നു വർഷ കാലാവധി 2024
ഓഗസ്റ്റ് 12 ന് അർദ്ധരാത്രി പൂർത്തിയായതിനാൽ
റാങ്ക് പട്ടിക റദ്ദായതായി
ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടു
വടക്കൻ തമിഴ്നാട് ,പുതുച്ചേരി ,തെക്കൻ ആന്ധ്രാ തീരത്ത് ചുഴലിക്കാറ്റ് റെഡ്‌മെസ്സേജ്

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെ അതി തീവ്ര ന്യുന മർദ്ദം ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു . നാളെ ഉച്ചക്ക് ശേഷം ( നവംബർ
30) കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റര് വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യത.

കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴക്കു സാധ്യത .

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 1 ,2 തീയതികളിൽ അതി ശക്തമായ മഴക്കും 30 നവംബർ- 3 ഡിസംബർ തീയതികളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
അപേക്ഷ ക്ഷണിച്ചു
        റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം ഫെല്ലോഷിപ്പ് ഇൻ ബ്രെസ്റ്റ് സർജിക്കൽ ഓങ്കോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 16ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും (www.rcctvm.gov.in) വെബ്സൈറ്റ് സന്ദർശിക്കുക.

ഓൺലൈൻ ഓപ്ഷൻ നൽകാം
സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിച്ച്, www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പുതുതായി ഉൾപ്പെടുത്തിയ കോളേജ്/കോഴ്സിലേക്ക് ഓൺലൈനായി ഓപ്ഷൻ നൽകാം. ഡിസംബർ 1ന് വൈകിട്ട് 5 മണിക്ക് മുമ്പായി ഓപ്ഷൻ നൽകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2560363, 364.

സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ അക്യുപ്രഷർ ആൻ്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റ് കോഴ്‌സിന്’ ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവുമാണ് കാലാവധി. 18 വയസിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായ പരിധി ഇല്ല. ശനി/ഞായർ പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്സുകൾ. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srcec.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 31. ചേരാനാഗ്രഹിക്കുന്നവർക്ക് ജില്ലയിലെ പഠനകേന്ദ്രം; ഡോ. അബ്രഹാം ജോസഫ്സ് ഡയനാമിക് ടച്ച് പെയിൻ ഹീലിംഗ്, ഇടുക്കി കോളനി പി ഒ,പെട്രോൾ പമ്പിനെതിർവശം, ചെറുതോണി .685602 പിൻ. ഫോൺ:9747036236, 8289827236

ഓംബുഡ്സ്മാൻ സിറ്റിംഗ് ഡിസംബർ 4 ന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിനായി ഡിസംബർ 4 ബുധനാഴ്‌ച രാവിലെ 11 മണിക്ക് അടിമാലി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഓംബുഡ്സ്മാൻ സിറ്റിംഗ് നടത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ തൊഴിലാളികൾക്കക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും നേരിട്ട് നൽകവുന്നതാണ്. പരാതി നേരിട്ട് നൽകാൻ കഴിയാത്തവർക്ക് സാധാരണ തപാൽ മുഖേനയോ, ഇ-മെയിൽ (ombudsmanidk@gmail.com) മുഖേനയോ നൽകാം.
സിറ്റിംഗിൻ്റെ ഭാഗമായി മന്നംകാല ഭാഗത്തെ റോഡിനെപറ്റി വാട്‌സാപ്പിൽ ലഭിച്ച OMB.347/MGNREGA/IDK/2024 നമ്പർ പരാതിയിന്മേലും പഞ്ചായത്ത് അംഗം ഇരട്ടവേതനം കൈപ്പറ്റിയെന്ന ജോയിസൺ സമർപ്പിച്ച OMB.428/MGNREGA/IDK/2024 നമ്പർ പരാതിയിന്മേലും ഹിയറിംഗ് നടത്തും.. ഹിയറിംഗിൽ അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് അംഗം സനിത സജി. പ്രവൃത്തികളുടെ മേറ്റുമാർ, പരാതിക്കാരൻ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ആവശ്യമായ രേഖകളുമായി ഹാജരാകണം.

ലോക എയ്ഡ്സ് ദിനം ജില്ലാതല ഉദ്ഘാടനം ഡിസംബർ 2 ന്

ജില്ലാമെഡിക്കൽ ഓഫീസ് ആരോഗ്യത്തിന്റെയും ജില്ലാ എയ്ഡ്സ് പ്രതിരോധ നിയന്ത്രണ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എയ്ഡ് ദിനാചരണ ജില്ലാതല ഉദ്ഘാടനം ഡിസംബർ 2 ന് ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ നടത്തും. ദിനാചരണത്തിന് മുന്നോടിയായുള്ള ദീപം തെളിയിക്കൽ ഡിസംബർ 30 ന് വൈകിട്ട് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സംഘടിപ്പിക്കും. “അവകാശങ്ങളുടെ പാത സ്വീകരിക്കൂ ” എന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിപുലമായ പരിപാടികൾ ജില്ലയിൽ സംഘടിപ്പിക്കും. മനുഷ്യാവകാശങ്ങൾ കേന്ദ്രീകരിച്ച് കമ്മ്യൂണിറ്റികൾ മുന്നിട്ടുനിന്നാൽ 2030 ഓടെ ലോകത്തിന് എയ്ഡ്സ് ഒരു പൊതുജനാരോഗ്യ ഭീഷണിയായി അവസാനിപ്പിക്കാൻ ആകും എന്നതാണ് ഈ വർഷത്തെ സന്ദേശം അർത്ഥമാക്കുന്നത്.’ദിനാചരണ പ്രതിജ്ഞ,റെഡ് റിബൺ അണിയിക്കൽ ചടങ്ങ്, ബോധവൽക്കരണ ക്ലാസുകൾ എന്നിവ ജില്ലാതല ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടത്തും.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. കേരളമാകട്ടെ ഈ ലക്ഷ്യം 2025 കൈവരിക്കുന്നതിന് ആയിട്ടുള്ള യജ്ഞം ആരംഭിച്ചുകഴിഞ്ഞു ഇതിനായി “ഒന്നായി പൂജ്യത്തിലേക്ക് ” ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നു. ആത്യന്തികമായ ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിന് 2025 ഓടുകൂടി 95: 95 :95 എന്ന ലക്ഷ്യം കൈവരിക്കുകയാണ് ഉദ്ദേശ്യം . ഇതിൽ ആദ്യത്തെ 95 എന്നത് എച്ച്ഐവി ബാധിതരായ ആളുകളിലെ 95% ആളുകളും അവരുടെ എച്ച്ഐവി അവസ്ഥ തിരിച്ചറിയുക എന്നുള്ളതാണ്.
അണുബാധിതരായിട്ടും. അത് തിരിച്ചറിയാതെ ജീവിക്കുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് .രണ്ടാമത്തെ 95 എന്നുള്ളത് എച്ച്ഐവി അണുബാധിതരായി കണ്ടെത്തിയ ആളുകളിലെ 95 ശതമാനവും ..എ ആർ ടി ചികിത്സയ്ക്ക് വിധേയരാവുക എന്നതാണ് ഇവരിലെ 95% ആളുകളിലും വൈറസ് നിയന്ത്രണവിധേയമാകുക എന്നാണ് മൂന്നാമത്തെ 95 കൊണ്ട് ലക്ഷ്യമാക്കുന്നത്.

വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഇടുക്കി ജില്ലയിൽ 2024 മാർച്ച് 31 വരെ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കളിൽ നിന്ന് ഈ അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവൺമെന്റ് /എയ്ഡഡ് സ്ഥാപനത്തിൽ എട്ടാം തരം മുതൽ പ്രൊഫഷണൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം ഡിസംബർ 15 വരെ ജില്ലാ ആഫീസിൽ സ്വീകരിക്കും. അപേക്ഷകൾ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ ജില്ലാ ആഫീസിൽ നിന്ന് നേരിട്ടും ബോർഡിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും http://kmtwwfb.org ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.
അപേക്ഷയിൽ ഫോൺ നമ്പർ രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക് തൊടുപുഴയിലുള്ള ജില്ലാ ആഫീസുമായി ബന്ധപ്പെടുക. ഫോൺ 04862 220308

Leave a Reply

Your email address will not be published. Required fields are marked *