ജവഹർ മാവൂർ ഡിസംബർ 23 മുതൽ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘മാവൂരിൻ്റെ മാമാങ്കം സീസൺ-13’ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ സ്വാഗതസംഘം കമ്മറ്റി ഓഫീസ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ടൂർണ്ണമെൻ്റ് കമ്മറ്റി വർക്കിംഗ് ചെയർമാൻ സുദേവ് പുലിയപ്പുറം അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ
ജയശ്രി ദിവ്യപ്രകാശ്, കെ. ഉണ്ണികൃഷ്ണൻ, ഗീതാമണി, ഉമ്മർ മാസ്റ്റർ പുലപ്പാടി, ടൂർണ്ണമെൻ്റ് കമ്മറ്റി ചെയർമാൻ കെ.ടി. അഹമ്മദ് കുട്ടി, എം. ധർമ്മജൻ, ഓനാക്കിൽ ആലി, രാമമൂർത്തി മാവൂർ, വളപ്പിൽ അഷ്റഫ്, ജവഹർ ജി.സി സി മെമ്പർ ഫസലുറഹ്മാൻ ഫോർ എഫ്
എന്നിവർ പ്രസംഗിച്ചു.
ടൂർണ്ണമെൻ്റ് ജനറൽ കൺവീനർ അഡ്വ. ഷമീം പക്സാൻ സ്വാഗതവും
ലത്തീഫ് പാലക്കോളിൽ നന്ദിയും പറഞ്ഞു.