തന്റെ കുടുംബാം​ഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കില്ലെന്ന തീരുമാനമെടുത്ത് മൂസ ഹസഹ്യ എന്ന 67കാരൻ. 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് മോസസ് ഹസഹയ. കർഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ടാണ്. കുടുംബം വളർന്ന് വരുകയാണെങ്കിലും അതനുസരിച്ച് മോസസിന്റെ വരുമാനം വർദ്ധിക്കുന്നില്ല. ഭാര്യമാരോട് ​ഗർഭനിരോധന ​ഗുളികകൾ ഉപയോ​ഗിക്കാൻ ഹസഹ്യ ഇപ്പോഴാണ് ആവശ്യപ്പെടുന്നത്. ദ് സൺ ആണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പരിമിതമായ ജീവിതസാഹചര്യത്തിൽ ഇനി ഒരു കുട്ടിയെക്കൂടി പോറ്റാൻ കഴിയില്ല. കർഷകനായ തന്റെ വരുമാനം ഒന്നിനും തികയുന്നില്ലെന്നും ഹസഹ്യ പറയുന്നു. സാമ്പത്തികാവസ്ഥ മോശമായതോടെ 2 ഭാര്യമാർ മോസസിനെ ഉപേക്ഷിച്ചു പോയി. തന്റെ ഭാര്യമാരെല്ലാം ഒരേ വീട്ടിലാണ് താമസിക്കുന്നത് .മോസസിന്റെ ഏറ്റവും ഇളയ ഭാര്യയാണ് ജൂലിക്ക.11 കുട്ടികളാണ് ജൂലിക്കയ്‌ക്ക് മാത്രം ഉള്ളത്. മോസസ് താമസിക്കുന്ന ഉഗാണ്ടൻ നഗരമായ ലുസാക്കയിൽ ബഹുഭാര്യത്വം അനുവദനീയമാണ്. അതുകൊണ്ട് തന്നെ മോസസ് ഒന്നിനുപുറകെ ഒന്നായി വിവാഹം കഴിച്ചു. ഇപ്പോൾ 12 ഭാര്യമാരുണ്ട്. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ അവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഹസഹ്യ സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *