കോഴിക്കോട്: പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി തിളങ്ങി കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി മേഘ്ന എന്‍ നാഥ്. ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളില്‍ മികവോടെ സംസാരിക്കുന്ന മേഘ്നയുടെ വീഡിയോ സ്‌കൂള്‍ അധികൃതരാണ് വിദ്യാഭ്യാസമന്ത്രാലയത്തിന് അയച്ചുനല്‍കിയത്. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മേഘ്ന എത്തിയത്.

കലാ ഉത്സവ് ദേശീയ മത്സരത്തില്‍ സ്വര്‍ണം നേടിയ മൂന്ന് കുട്ടികള്‍ക്ക് പരീക്ഷാ പേ ചര്‍ച്ചയുടെ ആരംഭത്തില്‍ നടന്ന കലാപരിപാടിയില്‍ ഭാഗമായിരുന്നു. കണ്ണൂര്‍ എകെജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗസല്‍ ഫാബിയോ, മലപ്പുറം നെല്ലിക്കുത്ത് വിഎച്ച്എസ്എസിലെ ടി വിദിന്‍, എറണാകുളം എളമക്കര ജിഎച്ച്എസ്എസിലെ എന്‍ ആര്‍ നിരഞ്ജന്‍ എന്നിവരാണവര്‍. ഡല്‍ഹിയിലെ കന്റോണ്‍മെന്റ് കേന്ദ്രീയ വിദ്യാലയ2ലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കായംകുളം സ്വദേശി നിവേദിത അഭിലാഷ് കേന്ദ്രീയ വിദ്യാലയസംഘതന്റെ കലാസംഘത്തിലും ഭാഗമായി.

Leave a Reply

Your email address will not be published. Required fields are marked *