കൊച്ചി: കൂടത്തായി കേസില്‍ പ്രതി ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് ഡയസിന്റേതാണ് നടപടി. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.

ജോളിയുടെ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി, പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സുപ്രിംകോടതി ഉത്തരവ് മറികടക്കാനാവില്ലെന്നും ജസ്റ്റിസ് സി.എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *