മലപ്പുറം: കാളികാവില്‍ രണ്ടര വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദ്ദനം. സംഭവത്തില്‍ അമ്മയുടെ പരാതിയില്‍ പിതാവ് ജുനൈദിനെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റിലായ ജുനൈദിനെ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ പശ്ചാത്തലം അടക്കം സംശയമുണ്ടെന്നും ജോലി സംബന്ധമായ കാര്യങ്ങളടക്കം അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കുട്ടിയുടെ ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. കുട്ടിയുടെ തലയിലും മുഖത്തും പരുക്കുകളുണ്ട്. ജുനൈദിനു ലഹരി സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കാളികാവില്‍ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മര്‍ദിച്ചുകൊന്നത് ഒരാഴ്ച മുന്‍പാണ്.