പത്തനംതിട്ട: കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതിന് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. സര്‍ക്കാര്‍ പരിപാടികളില്‍ ഇനി പങ്കെടുക്കരുതെന്ന് തോമസ് ഐസക്കിന് നിര്‍ദേശം നല്‍കി.
കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടര്‍ താക്കീത് നല്‍കിയത്.
ഇടത് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് യുഡിഎഫ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.