പഞ്ചാബ് ലുധിയാനയിൽ ഗോയൽ മിൽക് പ്ലാന്റിലെ ശീതീകരണിയിൽ നിന്ന് വാതകം ചോർന്ന് ഒൻപത് പേർ മരിച്ചു. ഇന്ന് രാവിലെ 7: 30 ഓടെയാണ് സംഭവം നടന്നത് . നിരവധി പേർ ഇപ്പോളും ഫാക്ടറിക്കുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ട്.

വാതകം ചോർന്നതോടെ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തേക്ക് കടക്കുന്നത് അപകടത്തിനിടയാക്കുമെന്ന് അധികൃതർ പറഞ്ഞു. ഗ്യാസ് ചോർന്നതോടെ ഫാക്ടറിക്ക് 300 മീറ്റർ ചുറ്റളവിലുള്ളവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ദേശീയദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *