ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഒന്നാം പ്രതി തസ്ലിമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്നലെയും സിനിമ മേഖലയിലുള്ള രണ്ടുപേരെ ചോദ്യം ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജിന്റോയും നിര്‍മാതാവിന്റെ സഹായി ജോഷിയുമാണ് ഇന്നലെ ഹാജരായത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് ഒന്നാം പ്രതി തസ്ലിമയുമായി എന്തിനാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് എന്നറിയാനാണ് ഇരുവരെയും വിളിച്ചു വരുത്തിയത്. ്

താന്‍ നിരപരാധിയാണെന്ന് ജിന്റോ പറഞ്ഞു. തസ്ലിമയുമായി പരിചയമുണ്ടെന്ന് സമ്മതിച്ച ജിന്റോ തസ്ലിമയ്ക്ക് പണം നല്‍കിയത് രണ്ട് തവണയാണെന്നും അച്ഛന്‍ മരിച്ചെന്ന് പറഞ്ഞതു കൊണ്ടാണ് പണം കൊടുത്തതെന്നും പറഞ്ഞു. ലഹരി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ജിന്റോ പറഞ്ഞു. തങ്ങള്‍ക്ക് ഹൈബ്രിഡ് കഞ്ചാവുമായി ബന്ധമില്ലെന്നും സാമ്പത്തിക ഇടപാടുകള്‍ മാത്രമാണുള്ളതെന്ന് ജോഷി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *