കണ്ണൂരിൽ ബിജെപി പ്രാദേശിക നേതാവും ഓട്ടോഡ്രൈവറുമായിരുന്ന കെ.കെ രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാത്മംഗലം സ്വദേശിനിയും ബിജെപി മുൻ ജില്ലാ കമ്മിറ്റി അംഗവുമായ മിനി നമ്പ്യാരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിനെ കൊലപ്പെടുത്താൻ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.കേസിൽ മൂന്നാം പ്രതിയാണ് മിനി. കൊലക്ക് മുൻപും ശേഷവും ഒന്നാം പ്രതി സന്തോഷുമായി മിനി ഫോണിൽ സംസാരിച്ചിരുന്നതായും കൊലക്ക് ഉപയോഗിച്ച തോക്ക് ഒളിപ്പിക്കാൻ മിനി സഹായിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിജെപി കണ്ണൂർ മുൻജില്ലാ കമ്മിറ്റി അംഗമായ മിനി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. കഴിഞ്ഞ മാർച്ച്‌ 20 ന് രാത്രിയാണ് കൈതപ്രത്തെ പണി നടക്കുന്ന വീട്ടിൽ വെച്ച് രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *