കാരക്കുന്നുമ്മൽ അങ്കണവാടി പ്രവേശനോത്സവം വാർഡ്‌ മെമ്പർ ഫാത്തിമ ജെസ്‌ലി ഉദ്ഘാടനം ചെയ്തു. ഷമീൽ. കെ കെ . അധ്യക്ഷത വഹിച്ചു. എം . ബാബുമോൻ, കെ കെ . മുഹമ്മദ്‌, സുബ്രഹ്മണ്യൻ കോണിക്കൽ, നിധിഷ്. ടി പി , ഷിബു കരുവാരപ്പറ്റ,കെ. കെ. ജമീല ടീച്ചർ,ഭാഗി കാരക്കുന്നുമ്മൽ, ഫാഹിദ. കെ കെ നിഷിത കരുവാരപ്പറ്റ,എന്നിവർസംസാരിച്ചു. വർക്കർ ഷീബ ടീച്ചർ സ്വാഗതവും എ . ഷീജ നന്ദിയും പറഞ്ഞു. കുട്ടികൾക്ക് ഉ പഹാരങ്ങൾ നൽകി.പായസവിതരണവും നടത്തി.

ഹിമായത്തുദ്ധീൻ, സലഫി സെക്കന്ററി മദ്രസ്സയിൽ പ്രവേശനോത്സവം.

സൗത്ത് കൊടിയത്തൂർ ഹിമായത്തുദ്ധീൻ സലഫി സെക്കന്ററി മദ്രസ്സയിൽ വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം നടത്തി. ഖാദിമുൽ ഇസ്‌ലാം സംഘം പ്രസിഡന്റ്‌ എം അഹമ്മദ് കുട്ടി മദനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിദ്ധ ഗായകൻ സി വി എ കുട്ടി ചെറുവാടി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ മുഖ്യ പ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ്‌ കെ. സി. സി മുഹമ്മദ് അൻസാരി, ഖാദിമുൽ ഇസ്‌ലാം സംഘം സെക്രട്ടറി പി സി അബ്ദുറഹിമാൻ, എം പി ടി എ പ്രസിഡന്റ്‌ ഇ ഷെറീന ടീച്ചർ, കെ കെ ബർഷാദ്, സി പി സി റഷീദ്, സദർ മുദരിസ് പി അബ്ദുറഹിമാൻ സലഫി, സ്റ്റാഫ് സെക്രട്ടറി ഹബീബുറഹ്മാൻ സുല്ലമി എന്നിവർ പ്രസംഗിച്ചു.
കാരാട്ട് മുഹമ്മദ് മാസ്റ്റർ, ഇ അബ്ദുൽഹമീദ് മാസ്റ്റർ, വി സുബൈർ, എ പി സുബൈദ ടീച്ചർ, കെ സി തസ്‌നി ബാനു ടീച്ചർ, പി നിഹ്‌ല ടീച്ചർ, എ കെ അർഷദ്, ഹാഫിസ് ഗുൽഫറാസ്, ഷമീർ പി വി,തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളുടെ സർഗ്ഗ പരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *