കിട്ടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കും; ഇന്ത്യ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നും ഗുസ്തി താരങ്ങൾ

0

ബ്രിജ് ഭൂഷണെതിരായ സമരത്തിൽ തങ്ങൾക്ക് കിട്ടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നും ഇന്ത്യ ഗേറ്റിൽ നിരാഹാര സമരം നടത്തുമെന്നും ഗുസ്‌തി താരങ്ങൾ. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്നും താരങ്ങൾ പറഞ്ഞു.

ഇന്ന് വൈകിട്ട് ആറുമണിക്ക് ഹരിദ്വാറിൽ വച്ച്, അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് താരങ്ങൾ നിലപാടെടുത്തിരിക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here