അവളെന്നെ അവഗണിച്ചു; കൊലപാതകത്തിൽ പശ്ചാത്താപമില്ല; പതിനാറ്കാരിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി

0

ഡൽഹി രോഹിണിയിൽ പകുതിനാറ്‍കാരിയെ കുത്തിയും പാറക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി. സംഭവത്തിൽ തനിക്കൊരു യാതൊരു പശ്ചാത്താപവുമില്ലെന്നും 15 ദിവസംമുൻപ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പ്രതി സാഹിൽ പോലീസിന് മൊഴി നൽകി. അതേസമയം കുട്ടിയെ കുത്താൻ ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെടുത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
മൂന്ന് വർഷമായി തങ്ങൾ പ്രണയത്തിലാണ്. എന്നാൽ അടുത്തിടെ താനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി ശ്രമിച്ചു. തന്നെ അവഗണിക്കാൻ ആരംഭിച്ചെന്നും ഒരു മുൻ കാമുകനുമായി അടുപ്പമുണ്ടായിരുന്നുവെന്നും സാഹിൽ മൊഴി നൽകി. മുൻ കാമുകൻ ഒരു ഗുണ്ടയാണെന്നും പ്രതി അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയെ നടുക്കിയ അരുംകൊല നടന്നത്. രോഹിണിയിലെ ഷഹബാദില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. 16 കാരിയെ കാമുകനായ സാഹിൽ 21 തവണ കുത്തിയും തലക്കടിച്ചുമാണ് കൊന്നത്. ആൾക്കൂട്ടത്തിന് നടുവിലായിരുന്നു കൊലപാതകം. ആക്രമണം കണ്ട് ആളുകള്‍ കൂടിയെങ്കിലും ആരും തടഞ്ഞില്ല. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്നാണ് സഹിലിനെ ഡൽഹി പൊലീസ് അറസ്റ്റ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here