കാറിൽ കറങ്ങിനടന്ന് നഗരത്തിൽ വിവിധയിടങ്ങളിൽ വൻതോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ എത്തിച്ചുനൽകുന്ന പെരിങ്ങളം സ്വദേശി പീക്കു എന്നറിയപ്പെടുന്ന പാറോൽ വീട്ടിൽ മിഥുൻ (28 ) 22 ഗ്രാം മെതലൈൻ ഡൈഓക്ക്‌സി മെത്താഫെറ്റമിനുമായി കോഴിക്കോട് ആന്റി നർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നർകോടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സിന്റയും ഇൻസ്‌പെക്ടർ ബെന്നി ലാലു വിന്റെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ കോളേജ് പോലീസിന്റെയും പിടിയിലായി.
രണ്ട് മാസം മുൻപ് ഓർക്കാട്ടേരി സ്വദേശിക്ക് ലഹരിമരുന്ന് നൽകിയതിൽ പോലീസ് അന്വേഷിക്കുന്നതിനിടെ ഒളിവിൽ കഴിഞ്ഞു വരവേ ആണ് ഇയാൾ വീണ്ടും ലഹരിമരുന്നുമായി പിടിയിലാവുന്നത്. ഇത് കൂടാതെ മാവൂർ, മെഡിക്കൽകോളേജ്, കസബ, മുക്കം, കുന്ദമംഗലം സ്റ്റേഷനുകളിൽ മൂന്ന് വർഷത്തിനിടെ പതിമൂന്നോളം അടിപിടി കേസുകളിൽ പ്രതിയാണ് പിടിയിലായ മിഥുൻ.
ഡൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത് അസ്സി. സബ് ഇൻസ്‌പെക്ടർ അബ്ദുറഹ്മാൻ എസ്.സി.പി.ഒ മാരായ അഖിലേഷ് കെ അനീഷ് മൂസ്സൻവീട് സി.പി.ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ അർജുൻ അജിത്, മുഹമ്മദ് മഷൂർ, ബിജീഷ് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ സി ഐ , എസ് ഐ റസൽ, എ എസ് ഐ ശ്രീജയൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.