കൊല്ലം കടയ്ക്കലിൽ പന്നിപ്പടകം പൊട്ടി ടി ടി സി വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്. ഗുരുതരമായി പരിക്കേറ്റ കാരക്കാട് സ്വദേശിനി രാജിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 8 മണിക്ക് വീടിന് സമീപത്ത് കിടന്ന പന്നിപ്പടക്കം കൊടുവാള് കൊണ്ട് വെട്ടി നോക്കവേയാണ് അപകടം സംഭവിച്ചത്.

രാജിയുടെ അമ്മ ലീലയ്ക്കാണ് പന്നിപ്പടക്കം കിട്ടിയത്. പന്നിപ്പടക്കം അമ്മ അഴിച്ച് നോകുന്നത് കണ്ട രാജി അമ്മയുടെ കയ്യില്‍ നിന്ന് വാങ്ങി വെട്ടുകത്തി ഉപയോഗിച്ച് വെട്ടി പൊളിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *