തിരുവനന്തപുരം:സര്‍ക്കാര്‍ തീരുമാനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് റവാഡ ചന്ദ്രശേഖര്‍ . ജനങ്ങള്‍ക്കുവേണ്ടി മികച്ച സേവനം ചെയ്യുമെന്നും റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

പ്രത്യേക മന്ത്രിസഭ യോഗത്തിലായിരുന്നുസംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തീരുമാനിച്ചത്. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് റവാഡ. നിലവില്‍ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫീസറാണ്. കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് കണ്ണൂര്‍ എ.എസ്.പി യായിരുന്നു.

1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു.

യുപിഎസ് സി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ രണ്ടാമത്തെ പേരുകാരനായിരുന്നു റവാഡ. നിതിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും പട്ടികയിലെ മറ്റ് രണ്ടുപേരുകാര്‍. മലബാറിലെ പല ജില്ലകളിലും എസ്പിയായി പിന്നീട് സേവനമനുഷ്ഠിച്ചു. മുംബൈ ഐബിയില്‍ അഡിഷണല്‍ ഡയറക്ടറായും റവാഡ ചന്ദ്രശേഖര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023ല്‍ റവാഡക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *