ടോക്യോയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തേതും ബോക്സിങ്ങിലെ ആദ്യത്തേതും മെഡല്‍ ഉറപ്പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്ന്‍.വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തില്‍ ചൈനീസ് തായ്‌പേയുടെ നിന്‍ ചിന്‍ ചെന്നിനെ പരാജയപ്പെടുത്തിയാണ് ലവ്‌ലിനയുടെ മെഡല്‍ നേട്ടം. ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പെയ് താരം ചെന്‍ നിന്‍ ചിന്നിനെ തകര്‍ത്താണ് (4-1) ലവ്‌ലിന സെമിയിലേക്ക് മുന്നേറിയത് സെമിയിലെത്തിയതോടെ താരം വെങ്കല മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്.
ടോക്കിയോ ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ മലയാളി താരം എം.പി ജാബിർ പുറത്തായി. അഞ്ചാം ഹീറ്റ്‌സിൽ അവസായമായാണ് ജാബിർ ഫിനിഷ് ചെയ്തത്. 50.77 സെക്കൻഡാണ് സമയം.

അതേസമയം, വനിതകളുടെ 60 കിലോ വിഭാഗം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സിമ്രാന്‍ജിത് പുറത്തായി. തായ്‌ലന്‍ഡിന്റെ സുഡാപോണ്‍ സീസോണ്‍ഡിയാണ് പ്രീക്വാർട്ടറിൽ ഇന്ത്യന്‍ താരത്തെ തോല്പിച്ചത്. 5-0 ആണ് സ്കോർ.

Leave a Reply

Your email address will not be published. Required fields are marked *