അമിത് ഷായ്ക്ക് എതിരെയുള്ള പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യത്തിലുറച്ച് ബിജെപി. ലോക്‌സഭയിലും രാജ്യസഭയിലും ഇക്കാര്യത്തില്‍ ബഹളം വെക്കാന്‍ ബിജെപി തീരുമാനമായി. അതേസമയം, പൊലീസ് അതിക്രമം രണ്ട് സഭകളിലും ഇന്നും ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമക്കി. രാജ്യസഭ അജണ്ടയില്‍ ഇതുവരെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ല് ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് ആരോപണം.

അയോധ്യാ സംഭാവന കൊള്ളയിലേക്ക് ഇനി ശ്രദ്ധ തിരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നത് രണ്ട് വഴികളിലൂടെ എന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്ര, രാജസ്ഥാന്‍ വഴി കേരളത്തിലെത്തി. കേരളത്തിലെ ചില വിദ്യാര്‍ത്ഥികള്‍ക്കും ചോര്‍ന്ന ചോദ്യങ്ങള്‍ കിട്ടി. കേരളത്തില്‍ പഠിക്കുന്ന മകന് കിട്ടിയ ചോദ്യങ്ങള്‍, രാജസ്ഥാന്‍ സ്വദേശി ചൂണ്ടിക്കാണിച്ചതാണ് ആദ്യ പരാതിയിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *