പെരുമ്പാവൂർ: സ്വകാര്യ വ്യക്തിയുടെ കിണറിൽ നിന്ന് മൃതദേഹം കണ്ടെത്തി. പെരുമ്പാവൂർ പുല്ലുവഴിയിൽ ആണ് സംഭവം. അസം സ്വദേശിയെ ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുല്ലുവഴിയിലെ സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാൾ. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ട്. കിണറ്റിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പെരുമ്പാവൂർ ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് ആണ് മൃതദേഹം മാറ്റിയിരിക്കുന്നത്. സംഭവത്തിൽ കുറുപ്പംപടി പൊലീസ് അന്വേഷണം ആരംഭിച്ചു.
