കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറല്‍ ഹൗസിംഗ് സൊസൈറ്റിയുടെ ഓണച്ചന്ത സൊസൈറ്റി കെട്ടിടത്തില്‍ ആരംഭിച്ചു. സൊസൈറ്റി സ്ഥാപക പ്രസിഡണ്ട് സി. കെ. ദാമോദരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി അധ്യക്ഷത വഹിച്ചു.

ഡയറക്ടര്‍മാരായ സി.പി. രമേശന്‍ , ബാബുരാജന്‍ മാസ്റ്റര്‍, പ്രേമകുമാരി, ബിന്ദു, ശോഭന, മാധവന്‍, ജയരാജ്, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം വിനോദ് പടനിലം, എം. കെ. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി .പി കൃഷ്ണപ്രസാദ് സ്വാഗതവും അക്കൗണ്ടന്റ് ടി. കെ ഗിരീഷ് നന്ദിയും പറഞ്ഞു. ഓണച്ചന്ത സെപ്റ്റംബര്‍ ആറാം തീയതി വരെ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *