പണ്ടാര പറമ്പ് പുഴയോരത്ത് ബാർബർ ഷോപ്പിൽ നിന്നുള്ള മുടി മാലിന്യംതള്ളിയ ആളെ കണ്ടെത്തി. നരിക്കുനി സ്വദേശിയെയാണ് നാട്ടുകാർ കണ്ടെത്തിയത്.പുഴക്ക് സമീപം നടന്ന ബൈക്ക് ആക്സിഡന്റിനെ പറ്റി അന്വേഷിച്ചിറങ്ങിയപ്പോഴാണ് നാട്ടുകാർ മാലിന്യമടങ്ങിയ ചാക്ക് കെട്ടുകൾ കണ്ടെത്തിയത്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. ചാക്ക് കെട്ടിൽ നിന്ന് കണ്ടെത്തിയ ഫോൺ തെളിവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നരിക്കുനിയിലുള്ള ബാർബർ ഷോപ്പിലെ മാലിന്യങ്ങളാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുഴയോര സംരക്ഷണ സമിതി അംഗങ്ങളും മറ്റ് സാമൂഹിക സന്നത സംഘടനകളും ചേർന്ന് പോലീസിലും കുരുവട്ടൂർ പഞ്ചായത്തിലും വിവരമറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് കുരുവട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സരിതയും വാർഡ് മെമ്പർ ശശി കലയും സ്ഥലത്തെത്തി. തുടർന്ന് പൂനൂർ പുഴ സംരക്ഷണ സമിതി രക്ഷാധികാരി മജീദ് പൂളക്കൽ, പൊതു പ്രവർത്തകരായ പന്തീർപാടം മുജീബ്, വി കെ മുനീർ, കെ പി രമേശൻ, ശിവാനന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മാലിന്യം നിക്ഷേപിച്ച ആളെ കണ്ടെത്തുകയായിരുന്നു. ശേഷം മാലിന്യം അവിടെ നിന്ന് മാറ്റാനും പഞ്ചായത്ത് നിശ്ചയിക്കുന്ന പിഴ അടക്കാനും തീരുമാനമായിട്ടുണ്ട്.നിയമനടപടികൾക്കും വിധേയമാ വേണ്ടിവരും

Leave a Reply

Your email address will not be published. Required fields are marked *