കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നേവൽ എൻസിസി (നാഷണൽ കേഡറ്റ് കോർപ്‌സ്) സ്‌ക്വാഡ് നൗ സൈനിക ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഏഴ് അംഗങ്ങൾ അടങ്ങിയ സ്ക്വാഡ് ഇന്റർ ഗ്രൂപ്പ് മത്സരങ്ങളിൽ ആണ് മികച്ച പ്രകടനം നടത്തിയത്. ഓഗസ്റ്റ് 18 മുതൽ ഓഗസ്റ്റ് 27 വരെ നടന്ന ക്യാമ്പ് എൻഐടിസിയിൽ നിന്നുള്ള കേഡറ്റുകളുടെ അചഞ്ചലമായ സമർപ്പണത്തിനും അസാധാരണമായ കഴിവുകൾക്കും സാക്ഷ്യം വഹിച്ചു.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പിൽ നിന്നുള്ള ഷെയ്ക് താഹിർ ദഹ്രിയ, ദിവ്യാൻഷി സിംഗ് ,സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള അമൽ ഫാരിസ്, എഞ്ചിനീയറിംഗ് ഫിസിക്‌സിൽ നിന്നുള്ള രാഹുൽ മീണ, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നുള്ള ബജരംഗ് ലാൽ പ്രജാപത്, ചെറുകുരി ധോണി, പൊതുഗുണ്ടല തേജസ്വിനി എന്നിവർ വിവിധ വിഭാഗങ്ങളിൽ മെഡലുകൾ നേടി.
പൊതുഗുണ്ടല തേജസ്വിനി യഥാക്രമം സെമാഫോർ, ഹെൽത്ത് ആൻഡ് ഹൈജീൻ വിഭാഗങ്ങളിൽ സ്വർണവും വെള്ളിയും നേടി. എൻസിഐ അമൽ ഫാരിസ്, ദിവ്യാൻഷി സിങ് എന്നിവർ സർവീസ് വിഷയത്തിലും സെമാഫോർ വിഭാഗത്തിലും വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *