കുന്ദമംഗലം : കുന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ‘ഓണച്ചന്ത 2025’ ആരംഭിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം ആരംഭിച്ച ഓണച്ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന റഷീദ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, വൈസ് പ്രസിഡന്റ് വി അനിൽകുമാർ അധ്യക്ഷത വഹിച്ചു.

സിഡി എസ് ചെയർപേഴ്സൺ പ്രസന്ന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രീതി യുസി,ചന്ദ്രൻ തിരുവലത്ത്, ബാബു നെല്ലുളി , പി ശിവദാസൻ നായർ, പി കൗലത്ത്, ഷാജി ചോലക്കമീത്തൽ , സിവി സജിത്ത്, കേളൻ നെല്ലിക്കോട്ട്, ഭക്തോത്തമൻ, സുലൈഖ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *