മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ കോഴിക്കോട് ബീച്ചിലെത്തിയ വീഡിയോ പങ്കുവെച്ച് . സംവിധായകനും സുഹൃത്തുമായ ബേസിൽ ജോസഫ്,രാത്രി കോഴിക്കോട് ബീച്ചിലെത്തിയ സഞ്ജുവിന്റെ രസകരമായ വീഡിയോ സദൃശ്യങ്ങൾ ബേസിൽ ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവച്ചത്.
രാത്രി ബീച്ചിലെത്തിയ സഞ്ജു സാംസൺ കളിപ്പാട്ടങ്ങൾ വിൽക്കുന്നയാളോടു വാങ്ങിയ ചുവന്ന ലൈറ്റ് കത്തുന്ന കൊമ്പ് തലയിൽ ധരിച്ചു നിൽക്കുന്ന വീഡിയോയാണ് ബേസിൽ ഷെയർ ചെയ്തത്. ‘കുറുമ്പൻ ചേട്ടാ’ എന്നാണ് ബേസിൽ വീഡിയോയ്ക്കു ക്യാപ്ഷൻ നൽകിയത്. വീഡിയോയ്ക്കൊപ്പം തമിഴ് സിനിമാ ഗാനവും ബേസിൽ ചേർത്തിട്ടുണ്ട്. സഞ്ജുവിന്റെ പ്രകടനം കണ്ട് ബേസില്‍ ചിരിക്കുന്നതും കേൾക്കാം. ഈ വീഡിയോ ഇതിനോടകം തന്നെ ഒന്നരലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.ന്യൂസീലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എ ടീമിനെ നയിച്ച ശേഷമാണ് സഞ്ജു നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നത്

View this post on Instagram

A post shared by Basil ⚡Joseph (@ibasiljoseph)

Leave a Reply

Your email address will not be published. Required fields are marked *