തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ വൈദ്യുതി ബന്ധം പൂര്‍ണമായി പുനസ്ഥാപിച്ചു. അല്പസമയം മുമ്പാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്. ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതായും എസ്എടി സൂപ്രണ്ട് പറഞ്ഞു. ഇന്നലെ രാത്രി മുതല്‍ മുടങ്ങിയ വൈദ്യുതി നൂറുകണക്കിന് ആളുകള്‍ക്ക് ദുരിതം സൃഷ്ടിച്ചു.
ഗര്‍ഭിണികളും അമ്മമാരും നവജാത ശിശുക്കളും കിടക്കുന്ന ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് വൈദ്യുതി മുടങ്ങിയത്. രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്കുമുന്നില്‍ പ്രതിഷേധിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. ടോര്‍ച്ച് വെളിച്ചത്തിലാണ് ഡോക്ടര്‍മാര്‍ പരിശോധന നടത്തിയത്.
അതേസമയം സംഭവത്തിനു പിന്നില്‍ അധികൃതരുടെ വീഴ്ചയാണെന്നും ആരോപണമുണ്ട്