കൊച്ചി: മോഹൻലാലിന്റെ മകൾ വിസ്മയ ആദ്യമായി അഭിനയിക്കുന്ന ജൂഡ് ആന്തണി ചിത്രം ‘തുടക്ക’ത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. മോഹന്‍ലാൽ കുടുംബസമേതമാണ് ചടങ്ങിനെത്തിയത്. മകൾക്ക് ആശിർവാദമേകി മോഹൻലാൽ വിളക്ക് കൊളുത്തി, സുചിത്ര മോഹൻലാൽ സ്വിച്ച് ഓണ്‍ ചെയ്തപ്പോൾ മകന്‍ പ്രണവ് മോഹൻലാൽ ആണ് ആദ്യ ക്ലാപ്പ് അടിച്ചത്.
കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ദിലീപ്, ജോഷി, രജപുത്ര രഞ്ജിത്ത് തുടങ്ങി സിനിമ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. മകൾ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമെന്ന് മോഹൻലാൽ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണി ആണ് . ആശിഷ് മികച്ച ഒരു ഫുട്ബാൾ പ്ലേയറും മാർഷ്യൽ ആർട്സിൽ മികവുള്ള ആളാണെന്നും ഉദ്‌ഘാടന വേളയിൽ ലാലേട്ടൻ വെളിപ്പെടുത്തി .
മകൾ സിനിമയിലേക്ക് എത്തിയതിൽ സന്തോഷമെന്ന് മോഹൻലാൽ. ‘ഞാനും സിനിമയിൽ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയിൽ വന്നു. നിങ്ങളൊക്കെ തന്നെയാണ് എന്നെ നടനാക്കിയതും 48 വർഷങ്ങൾ നിലനിർത്തിയത്’ – മോഹൻലാൽ പറഞ്ഞു.
‘എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് കരുതുന്നത്. അതുകൊണ്ട് മകൾക്കിട്ട പേര് പോലും വിസ്മയ മോഹൻലാൽ എന്നാണ്. ഒരുപാട് കാര്യങ്ങൾ വിസ്മയ പഠിച്ചിട്ടുണ്ട്. മകൾ സിനിമയിൽ അഭിനയിക്കണമെന്ന് ഒരു ആഗ്രഹം പറഞ്ഞു. സിനിമയിൽ അഭിനയിക്കുക എന്നത് എത്ര അനായാസമായ ഒരു കാര്യമല്ല.
എന്നാൽ അതിനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങൾക്കുണ്ട്. നിർമാണ കമ്പനിയും കൂടെ നിൽക്കുന്ന ഒരു പ്രൊഡ്യൂസറുമുണ്ട്. ഒത്തിണങ്ങിയ ഒരു കഥ കിട്ടിയപ്പോൾ വിസ്മയ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു’- മോഹൻലാൽ പറഞ്ഞു.
