കുന്ദമംഗലം: സ്വഛതാ ഹി സേവാ ക്യാമ്പയിൻ ജില്ലാതലത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്തായി കുന്ദമംഗലം. മാലിന്യ സംസ്‌കരണ മേഖലയിൽ മികച്ച രീതിയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിയാണ് പഞ്ചായത്ത് ഒന്നാം സ്ഥാനത്തിന് അർഹത നേടിയത്. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പുരസ്കാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, സെക്രട്ടറി എം ഗിരീഷ്, ജിഇഒഎം ആർ ധന്യ, ശുചിത്വമിഷ്യൻ റിസോഴ്സ് പേഴ്സൺ വി പി ഷൈനി എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെ ബ്ലോക്ക് പരിധിയിൽ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. പൊതുസ്ഥലങ്ങളിലെ ശുചീകരണം, ഹരിതകർമ സേനാംഗങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ്, ഗ്രാമീൺ ബാങ്കുമായി ചേർന്ന് ബോട്ടിൽ ബൂത്ത് സ്ഥാപിക്കൽ, വിദ്യാർഥികൾക്കായി ക്വിസ്, ഉപന്യാസ മത്സരങ്ങൾ, ശുചിത്വ ചങ്ങല, അങ്കണവാടി ശുചീകരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

സ്വഛതാ ഹി സേവാ ക്യാമ്പയിൻ മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുത്ത കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം കളക്ടർ സ്നേഹിൽ കുമാർ സിംഗിൽ നിന്ന് ഏറ്റുവാങ്ങുന്നു

Leave a Reply

Your email address will not be published. Required fields are marked *